Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : John Brittas MP

വ​ലി​ച്ചി​ഴ​ച്ച് വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റി; പൊ​ലീ​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ ത​നി​ക്കെ​തി​രെ പൊ​ലി​സ് അ​തി​ക്ര​മം ഉ​ണ്ടാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് എം​പി. പൊ​ലി​സ് ബ​ല​മാ​യി വാ​ഹ​ന​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റ്റി സീ​റ്റി​ൽ അ​മ​ർ​ത്തി​യി​രു​ത്തി. മോ​ചി​പ്പി​ച്ച​ശേ​ഷം ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ന​ട​പ്പാ​ത​യി​ൽ ഇ​രി​ക്കേ​ണ്ടി​വ​ന്നെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

കൊ​ണാ​ട്ട് പ്ലേ​സി​ൽ ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​ത​റി​ഞ്ഞാ​ണ് ബ്രി​ട്ടാ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ അ​വി​ടെ​വെ​ച്ച് പൊ​ലീ​സ് ത​ന്നെ ബ​ല​മാ​യി വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണം. അ​ഞ്ച് സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​യും മ​റ്റൊ​രാ​ളെ​യും സീ​റ്റി​ൽ അ​മ​ർ​ത്തി​യി​രു​ത്തി​. 

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബോ​ഡി കാ​മ​റ​യി​ലൂ​ടെ ക​ൺ​ട്രോ​ൾ റൂ​മി​ലി​രു​ന്ന് ഡി​സി​പി സ​ച്ചി​ൻ സം​ഭ​വം ക​ണ്ടി​രു​ന്നു. താ​ൻ എം​പി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ വി​ട്ട​യ​ക്കാ​ൻ ഡി​സി​പി നി​ർ​ദേ​ശി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ന്നെ മോ​ചി​പ്പി​ച്ച​തെ​ന്നും ബ്രി​ട്ടാ​സ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ മോ​ചി​പ്പി​ച്ച​ശേ​ഷം ത​ന്നെ ബ​സി​ന് പു​റ​ത്തേ​ക്ക് ത​ള്ളി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ന​ട​പ്പാ​ത​യി​ൽ ഇ​രി​ക്കേ​ണ്ടി​വ​ന്നു. സാ​ജി​ദ് എ​ന്ന യു​വാ​വ് എ​ത്തി ഓ​ട്ടോ​യി​ൽ ക​യ​റ്റി​യ​തോ​ടെ​യാ​ണ് അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യ​തെ​ന്നും ബ്രി​ട്ടാ​സ് വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജെ​യ്ക്ക് സി. ​തോ​മ​സി​നെ വി​വ​സ്ത്ര​നാ​ക്കി പൊ​ലി​സ് മ​ർ​ദ്ദി​ച്ചു​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യ​ത് ന​ര​നാ​യാ​ട്ടാ​ണെ​ന്നും എ​സ്എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് എം. ​സ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ജെ​യ്ക്ക് പ​റ​ഞ്ഞു.

Latest News

Corehub Up